ഭർതൃ യുവതി വീട്ടിൽ പ്രസവിച്ച നവജാത ശിശുവിനെ പുളിമുറിയിലെ ബക്കറ്റിൽ ഉപേക്ഷിച്ചനിലിൽ
Breaking News
Breaking

ഭർതൃ യുവതി വീട്ടിൽ പ്രസവിച്ച നവജാത ശിശുവിനെ പുളിമുറിയിലെ ബക്കറ്റിൽ ഉപേക്ഷിച്ചനിലിൽ

ഭർതൃ യുവതി വീട്ടിൽ പ്രസവിച്ച നവജാത ശിശുവിനെ പുളിമുറിയിലെ ബക്കറ്റിൽ ഉപേക്ഷിച്ചനിലിൽ


 

കോട്ടയം: ഭർത്താവുമായി പിണങ്ങിക്കഴിയുന്ന യുവതി  വീട്ടിൽ പ്രസവിച്ച നവജാത ശിശുവിനെ കുളിമുറിയിലെ ബക്കറ്റിൽ ഉപേക്ഷിച്ചു.ചെങ്ങന്നൂർ മുളക്കുഴ കോട്ടയിലാണ് സംഭവം.  
ചൊവ്വാഴ്ച രാവിലെ 8.30 ന് ചെങ്ങന്നൂരിൽ ഉള്ള സ്വകാര്യ ആശുപത്രിയിൽ അമിത രക്തസ്രാവവുമായി ചികിത്സയ്ക്ക് എത്തിയതായിരുന്നു യുവതി.  ഇവരിൽ നിന്ന്  രോഗ വിവരങ്ങൾ ഡോക്ടർ മനസ്സിലാക്കുന്നതിനിടെ യുവതി രാവിലെ വീട്ടിൽ വച്ച് പ്രസവിച്ചതാണെന്നും കുട്ടിയെ കുളിമുറിയിലെ ബക്കറ്റിൽ ഇട്ടിട്ടുള്ളതുമായി ഡോക്ടർമാരോട് പറഞ്ഞു.ഇതിന്റെ അടിസ്ഥാനത്തിൽ ആശുപത്രി അധികൃതർ ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.ഉടൻ തന്നെ ചെങ്ങന്നൂർ ഇൻസ്പെക്ടർ വിപിന്റെ നേതൃത്വത്തിൽ  പെൺകുട്ടിയുടെ കോട്ടയിൽ ഉള്ള വീട്ടിൽ എത്തിപരിശോധിക്കുന്ന സമയം കുളിമുറിയിൽ നിന്ന് കുഞ്ഞിൻ്റെ കരച്ചിൽ കേൾക്കുകയും തുടർന്ന് കുളിമുറി തുറന്ന് നോക്കിയപ്പോൾ ബക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാതശിശുവിനെകണ്ടെത്തുകയുമായിരുന്നു. തുടർന്ന് ചെങ്ങന്നൂർ ഉള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ശിശുവിന് പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു.1. 300 ഗ്രാം മാത്രം തൂക്കമുള്ള ആൺകുട്ടിയുടെ സംരക്ഷണത്തിനായി പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പോലീസ് റിപ്പോർട്ട് നൽകി.പിന്നീട് തണൽസന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ കുട്ടിയെ കൂടുതൽ പരിചരണവും ചികിത്സയും നൽകുന്നതിനായി  കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
ആറന്മുള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ മനോജ് ,എസ് ഐ അലോഷ്യസ് ,ഹരീന്ദ്രൻ ,എഎസ് ഐ ജയകുമാർ ,സീനിയർ സി പി ഒ സലിം ,സി പി ഒ ഫൈസൽ , മനു ചെങ്ങന്നൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻ എസ് ഐ അഭിലാഷ് അജിത് ഖാൻ,ഹരീഷ് ജിജോ സാം  എന്നിവർ അടങ്ങിയ സംഘം ആണ് സമയോചിതമായ ഇടപെടലിലൂടെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുത്തിയത് .നാളുകളായി ഭർത്താവുമായിപിണങ്ങിക്കഴിയുകയാണ് യുവതി എന്ന് പോലീസ് പറഞ്ഞു.
32 ആഴ്ച മാത്രം പ്രായമായ നവജാത ശിശുവിന്റെ ആരോഗ്യ നില മോശമാണെന്ന് ഐ സി എച്ച് സൂപ്രണ്ട് ഡോ കെ പി ജയ പ്രകാശ് പറഞ്ഞു
പ്രസവിച്ച ഉടനെ നവജാത ശിശുവിനെ കുളിമുറിയിലെ ബക്കറ്റിൽ ഉപേക്ഷിച്ച യുവതിക്കെതിരെ  കേസ് രജിസ്റ്റർ ചെയ്തു.നവജാത ശിശുവിനെ ഉപേക്ഷിച്ചതിന് ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവുമാണ് യുവതിക്കെതിരെപോലീസ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ബക്കറ്റിനകത്തുള്ളനവജാത ശിശുവിനെ പോലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു


Live Tv Kerala
12345 0

0 Comments

Leave a comment

Get In Touch

MCM Building ,41/846, NH 47
Edappally Bypass Road, Near Tanishq gold ,Padivattom, Kochi, Ernakulam - 682024

+91 9567 282 828

livetvkerala30@gmail.com

Follow Us

© Livetvkerala.com. All Rights Reserved.