Breaking News
Breaking

വനിതാ ദിനത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്ത്രീ രത്ന അവാർഡ് കോട്ടയം മെഡിക്കൽ കോളജ് ഗ്യാസ്ട്രോ സർജറി മേധാവി ഡോ ആർ എസ് സിന്ധുവിന് ലഭിച്ചു.

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്ത്രീ രത്ന അവാർഡ് കോട്ടയം മെഡിക്കൽ കോളജ് ഡോ ആർ എസ് സിന്ധുവിന്.


വനിതാ ദിനത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്ത്രീ രത്ന അവാർഡ് കോട്ടയം മെഡിക്കൽ കോളജ് ഗ്യാസ്ട്രോ സർജറി മേധാവി ഡോ ആർ എസ് സിന്ധുവിന് ലഭിച്ചു.
സർക്കാർ മെഡിക്കൽ കോളജിൽ ആദ്യമായി കോട്ടയം മെഡിക്കൽ കോളജിൽ കരൾ മാറ്റിവച്ചത് ഭിന്നശേഷിക്കാരിയായ ഡോ സിന്ധുവിന്റെ നേതൃത്വത്തിലാണ്. തൃശൂർ വേലൂർ വട്ടേക്കാട്ടിൽ സുബിഷ്( 40 ) നാണ് ഭാര്യ പ്രവിജയുടെ കരൾ നൽകിയത്. 2022 ഫെബ്രുവരി 12 നായിരുന്നു ശസ്ത്രക്രീയഡോസിന്ധുവിന് സ്ത്രീ രത്ന അവാർഡ് ko

ഗാന്ധിനഗർ . വനിതാ ദിനത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്ത്രീ രത്ന അവാർഡിന് കോട്ടയം മെഡിക്കൽ കോളജിലെ ഗ്യാസ്ട്രോ സർജറിമേധാവി ഡോ ആർ എസ്സ സിന്ധു അർഹയായി. സർക്കാർ മെഡിക്കൽ

കോളജിൽ ആദ്യമായി കോട്ടയം മെഡിക്കൽ കോളജിൽ കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രീയ നടത്തി വിജയിപ്പിച്ചതിനാണ് അവാർഡ്

 തൃശൂർ വേലൂർ വട്ടേ

ക്കാട്ടിൽ സുബിഷ്(40) നാണ് കരൾ മാറ്റി വച്ചത്.

2022 ഫെബ്രുവരി 12 നായിരുന്നു വിജയകരമായ ശസ്ത്രക്രീയ നടത്തിയത്.

 ഭിന്നശേഷിക്കാരി ആയിരുന്നിട്ടും തന്റെ തൊഴിലിനോട് അർപ്പണ മനോഭാവത്തോടെ ഇടപെട്ട് നിരവധി രോഗികളുടെ ജീവൻ നിലനിർത്തുവാൻ പരി ശ്രമിച്ചു കൊണ്ടിരിക്കുകയാണ് കോട്ടയംമെഡിക്കൽ കോളജ് ഗ്യാസ്ട്രോ സർജറി മേധാവി ഡോ ആർ എസ് സിന്ധു. സംസ്ഥാനത്തെ മെഡിക്കൽ കോളജ് കളിൽ നിന്നും സർജിക്കൽ ഗ്യാസ്ട്രോ 

പഠനം നടത്തിയ ആദ്യ വനിതാ ഡോക്ടർ കൂടിയാണ് സിന്ധു . തിരുവനന്തപുരം തമ്പാന്നൂർ പൊതുമരാമത്ത് വകുപ്പിൽ എഞ്ചിനീയറായിരുന്ന റ്റി കെ സദാശിവൻനായരുടേയും തിരുവനന്തപുരം മെഡിക്കൽ കോളജിലെ റേഡിയോഗ്രാഫറുമായിരുന്ന എം രാധയുടേയും മൂത്ത മകളാണ് ഡോ സിന്ധു. മൂന്നു വയസുള്ളപ്പോഴാണ് പോളിയോ ബാധിച്ച് കാലുകൾ തളർന്നു പോയത്.സാദ്ധ്യമായ എല്ലാചികിത്സകളും നടത്തി നോക്കിയെങ്കിലും 60 ശതമാനം വൈകല്യംബാധിച്ചതായി ഡോക്ടർമാർ കണ്ടെത്തി. പിന്നീ ട്രു ഇകാലുകളും ഇരുമ്പുദണ്ഡുകൾ വച്ചുകെട്ടിയാണ് പഠനം തുടങ്ങിയത്.തിരുവനന്തപുരംകുന്നുകുഴി യു പി സ്കൂളിൽ ഒന്നും ക്ലാസിൽപഠിക്കുമ്പോൾ പ്രത്യേകം തയ്യാറാക്കിയേ മേശയും കസേരയും മാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം വിമൻസ് കോളജിൽ നിന്നു പ്രീഡിഗ്രിയിൽ ഉന്നത മാർക്ക് വാങ്ങിവിജയിച്ച ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ

 എം ബി ബി എസ് ന് ചേർന്നു. പ്രീഡിഗ്രിക്ക് ശേഷം താൻ എംബിബിഎസിന് ചേരുമെന്ന് പറഞ്ഞപ്പോൾ തന്നെ കളിയാക്കിയവരും ഉണ്ടായിരുന്നുവെന്ന് ഡോ സിന്ധു ഓർമ്മിക്കുന്നു. സ്കൂൾ പഠനം മുതൽ എം ബി ബി എസ് മൂന്നാം വർഷം വരെ പിതാവായിരുന്നു വിദ്യാലയങ്ങളിൽ എത്തിച്ചു കൊണ്ടിരുന്നതും മടക്കി കൊണ്ടുപോയിരുന്നതും. മൂന്നാം വർഷം കഴിഞ്ഞപ്പോൾ

തിരുവനന്തപുരം സ്വദേശിയായ പത്രപ്രവർത്തകൻ രഘു ആർ വാര്യറെ വിവാഹം കഴിച്ചു. പഠനം പൂർത്തി കരിച് താമസിയാതെ ക്ലി നിക്കിൽജോലിയും പിന്നീട്തിരുവനന്തപുരം മെഡിക്കൽ കോളജിൽ നെഫ്രോളജി വിഭാഗത്തിലും ജോലി ലഭിച്ചു. അഞ്ചുമാസത്തിനു ശേഷംതിരുവനന്തപുരംമാനസികാരോഗ്യേ കേന്ദ്രത്തിൽ ഡോക്ടറായി. ഇവിടെജോലിചെയ്യുമ്പോഴാണ് എം സ് എം സി എച്ച് ഉപരി പഠനം പൂർത്തിയാക്കുന്നത്. ബാല്യത്തിൽ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസിച്ച

ഡോ രാമസ്വാമി പിള്ളയാണ് മെഡിക്കൽ വിദ്യാഭ്യാസെത്തെ ഗുരു വെന്നതും യാ തൃശ്ചികമാണെന്ന് സിന്ധു പറയുന്നു. ഇരു കൈകളിലേയും ക്രച്ചസ് മാറ്റി സ്വന്തം കാലിൽ നിൽക്കുവാൻ മാനസികധൈര്യം തന്നതും, കയ്യിലെക്രച്ചസും കാലിലെ കാലിപ്പറും മാറ്റി കയ്യിൽ മാത്രം ഉപയോഗിക്കാവുന്ന എൽബോക്രച്ചസ് മതിയെന്ന് നിർദ്ദേശിച്ചതും ഡോ രാമസ്വാമിയാണെന്ന് ഡോ സിന്ധു ഓർമ്മപ്പെടുത്തുന്നു

021 ഏപ്രിലിലാണ് കോട്ടയം മെഡിക്കൽ കോളജിൽ സർജിക്കൽ ഗ്യാസ്ട്രോ സീനിയർ അസോസിയേറ്റ് പ്രൊഫസറായി ചുമതലയേൽക്കുന്നത്. ഒരു വർഷം പിന്നിടുന്നതിന് മുൻപ് തന്നെ ആദ്യകരൾ മാറ്റ ശസ്ത്രക്രീയ വിജയകരമായി പൂർത്തി കരിച്ചു. തുന്നിപ്പിടിപ്പിക്കുന്നഅവയവം ശരീരം തിരസ്കരീക്കാത്ത വിധം കൂട്ടിച്ചേർക്കുകയെന്നത് വളരെ സങ്കീർണ്ണമാണ്.ജീവനുള്ള ദാതാവിൽ നിന്നും അവയവം സ്വീകരിക്കുമ്പോൾ അപകട സാദ്ധ്യത കൂടുതലാണ് ദാതാവിന്റെ പകുതിയിലധികം കരൾ മുറിച്ചു മാറ്റിയാണ് സ്വീകർത്താവിന് തുന്നിച്ചേർക്കുന്നത്. ദാതാവിന്റെ പൂർണ്ണ സുരക്ഷിതത്വമാണ് പ്രഥമ പരിഗണയെന്നും ഡോ സിന്ധു പറയുന്നു.

ഏക മകൻ നിരഞ്ജൻ കെ വാര്യർ തിരുവനന്തപുരം ശ്രീ ചിത്തിര എഞ്ചനീയറിംഗ് കോളജിലെ ബി ടെക് വിദ്യാർത്ഥിയാണ്

ചിത്രം : ഡോ ആർ എസ്. സിന്ധു


Live Tv Kerala
104298 0

0 Comments

Leave a comment

Get In Touch

MCM Building ,41/846, NH 47
Edappally Bypass Road, Near Tanishq gold ,Padivattom, Kochi, Ernakulam - 682024

+91 9567 282 828

livetvkerala30@gmail.com

Follow Us

© Livetvkerala.com. All Rights Reserved.