കോട്ടയം മെഡിക്കൽ കോളജിൽ ഹൃദയ ശസ്ത്രക്രീയ വീണ്ടും വിജയത്തിലേയ്ക്ക്
കോട്ടയം മെഡിക്കൽ കോളജിൽ ഹൃദയം
മാറ്റിവയ്ക്കൽ വീണ്ടും വിജയം
കോട്ടയം: ആരോഗ്യരംഗത്ത് മികവിൻ്റെ നേട്ടവുമായി കോട്ടയം മെഡിക്കൽ കോളേജ് . ഹൃദയമാറ്റ ശസ്ത്രക്രീയ വീണ്ടും വിജയം. ചങ്ങനാശ്ശേരി പായിപ്പാട് മുട്ടത്തേട് എം ആർ രാജേഷ് (35) നാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ വച്ച് മസ്തിഷ്ക മരണം സംഭവിച്ച മഹാരാഷ്ട സ്വദേശിനി ശ്യാമള രാമകൃഷ്ണന്റെ(52) ഹൃദയമാണ് രണ്ടര മണിക്കൂർ കൊണ്ട് രാജേഷിന് തുന്നിപ്പിടിപ്പിച്ചത്.
മേസ്തിരി പണി ചെയ്യുന്ന രാജേഷിന് നാലു വർഷം മുമ്പാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.കാലിൻ്റെ പത്തിയിലും മറ്റും നീരുവന്നു വീർക്കുകയും പിന്നീട് ശരീരം മുഴുവൻ നീര് വ്യാപിക്കുകയുമായിരുന്നു. തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. വിശദമായ പരിശോധനയിലാണ് കാർഡിയോ മയോപ്പതി എന്ന ഹൃദയസംബന്ധമായ അസുഖമാണ് രാജേഷിനെന്ന് കണ്ടു പിടിച്ചത്. രക്തം പമ്പു ചെയ്യുന്നതിൻ്റെ സമ്മർദ്ദംകുറവായിരുന്നു.ഹൃദയധമനികളിലെ വാൽവുകൾക്ക് പ്രവർത്തനശേഷിയുമില്ലാത്ത അവസ്ഥയായിരുന്നു. ഈ അവസ്ഥയിൽ ഹൃദയമാറ്റ ശസ്ത്രക്രീയയാണ് ഏക പോംവഴിയെന്ന് ഡോക്ടർമാർ വിലയിരുത്തി.തുടർന്ന് ഒരു വർഷം മുമ്പ് സഞ്ജീവനിയിൽ പേരു രജിസ്റ്റർ ചെയ്തു കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി 11 30 ന് മെഡിക്കൽ കോളേജിൽ നിന്ന് രാജേഷിനെ ഫോണിൽ ബന്ധപ്പെടുകയും ഹൃദയമാറ്റ ശസ്ത്രക്രീയയ്ക് സജ്ജമായി ഉടൻ എത്തുവാനും പറഞ്ഞു. തുടർന്ന് പുലർച്ചെ ഒരു മണിയോടെ രാജേഷും കുടുംബവും മെഡിക്കൽ കോളേജിലെത്തി.തുടർപരിശോധനയ്ക്കു ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് എല്ലാം ശരവേഗത്തിലായിരുന്നു. ഇന്നലെ
(ശനിയാഴ്ച) രാവിലെ 8ന് ഹൃദയം കൊണ്ടുവരുന്നതിനായി ഹൃദയ ശസ്ത്രക്രീയേ മേധാവി ഡോ റ്റി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ആസ്ററർ മെഡിസിറ്റിയിലേയ്ക്ക് പുറപ്പെട്ടത്. തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച വീട്ടമ്മയുടെ ഹൃദയം രണ്ടര മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രീയയിലൂടെ പുറത്തെടുക്കയം 11.50 ന് ഹൃദയവുമായി ആംബുലൻസ് മെഡിക്കൽ കോളജിലേയ്ക്ക് പുറപെടുകയും 12.50 ന് കോട്ടയം മെഡിക്കൽ കോളജിലെത്തി രണ്ടര മണിക്കൂർ കൊണ്ട് രാജേഷിന്റെ ശരീരത്തിൽ ഹൃദയം വച്ച് പിടിപ്പിക്കുകയും ചെയ്തു ആംബുലൻസ് യാത്ര മാർഗ്ഗതടസ്സം ഒഴിവാക്കാനായി പോലീസ് അകമ്പടിയും ഉണ്ടായിരുന്നു. ഡോക്ടർ ടി കെ ജയകുമാറിനോടൊപ്പം ഡോ എൻ സി രതീഷ്, ഡോ പ്രവീൺ ഡോ. വിനീത, ഡോ ശിവപ്രസാദ്, ഡോ. രതികൃഷ്ണൻ, അനസ്തേഷ്യാ വിഭാഗത്തിലെ ഡോ. തോമസ്, ഡോ.മഞ്ജുഷ, ഡോ.സഞ്ജീവ് തമ്പി, നേഴ്സുമാരായ റ്റിറ്റോ, മനു, ലിനു അനസ്തേഷ്യ
ടെക്നിക്കൽ വിഭാഗത്തിലെ അശ്വതി പ്രസീത, രാഹുൽ
പെർഫ്യൂനിസ്റ്റ് മാരായ രാജേഷ് മുള്ളൻ കുഴി, അശ്വതി, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് രണ്ടര മണിക്കൂർ നീണ്ട ശസ്ത്രക്രീയ പൂർത്തിയാക്കിയത്.
രോഗം കാർഡിയോ മയോപ്പതി
ഹൃദയത്തിൻ്റെ പേശികൾ ചുരുങ്ങുകയും രക്തം പമ്പു ചെയ്യുന്നതിൻ്റെ സമ്മർദ്ദം കുറയുകയും ചെയ്യുന്നതോടൊപ്പം ഹൃദയം വികസിക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്. രോഗിയുടെ ശരീരത്തിൻ്റെ എല്ലാ ഭാഗത്തും ഇതുമൂലം രക്തപ്രവാഹം ചെന്നെത്തുകയില്ല. തുടർന്ന് ശരീരത്തിൽ നീര് വന്ന് വീർക്കുകയും ചെയ്യുന്നതായിരുന്നു രോഗലക്ഷണം.
ചിത്രം: ആംബുലൻസിൽ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ച ഹൃദയം കാർഡിയോ തൊറാസിക് സർജൻ ഡോ. ടി കെ ജയകുമാറിൻ്റെ നേതൃത്വത്തിൽ ശസ്ത്രക്രീയാ തീയേറ്ററിലേയ്ക്കു മാറ്റുന്നു.
Severity: Warning
Message: Attempt to read property "name" on null
Filename: helpers/common_helper.php
Line Number: 243
Backtrace:
File: /home/digigeni/livetvkerala.com/application/helpers/common_helper.php
Line: 243
Function: _error_handler
File: /home/digigeni/livetvkerala.com/application/views/frond/news_view_page.php
Line: 121
Function: author
File: /home/digigeni/livetvkerala.com/application/views/frond/main/main.php
Line: 30
Function: view
File: /home/digigeni/livetvkerala.com/application/core/MY_Controller.php
Line: 104
Function: view
File: /home/digigeni/livetvkerala.com/application/controllers/News.php
Line: 39
Function: render
File: /home/digigeni/livetvkerala.com/index.php
Line: 315
Function: require_once