Breaking News
Breaking

ബ്രസീലിനെതിരെ ഗോൾ നേടിയ അർജന്റീന ടീമിന്റെ ആഹ്ലാദം

മഞ്ഞപ്പടയെ തകർത്തുവാരി അർജന്റീനയുടെ ഇളമുറസംഘം


കറബോബോ (വെനിസ്വേല): അണിനിരന്നത് ഇളമുറക്കാരെങ്കിലും ഇരുരാജ്യങ്ങൾക്കുമിടയിൽ ഫുട്ബാൾ ചരിത്രം കണ്ട ഏറ്റവും ഏകപക്ഷീയമായ പോരാട്ടങ്ങളിലൊന്നായിരുന്നു അത്. പാരമ്പര്യവും പകിട്ടും ഒത്തിണങ്ങിയ ബ്രസീലിന്റെ യുവസംഘം ഒന്നു പ്രതിരോധിക്കാൻ പോലുമാവാതെ തകർന്നടിഞ്ഞുപോയ മൈതാനത്ത് വിസ്മയവിജയം കുറിച്ച് അർജന്റീന.

കോപ അമേരിക്ക അണ്ടർ 20 ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ മറുപടിയില്ലാത്ത ആറു ഗോളുകൾക്കാണ് ബ്രസീലിന്റെ മഞ്ഞപ്പടയെ അർജന്റീന നിലംപരിശാക്കിയത്. മാഞ്ചസ്റ്റർ സിറ്റി താരം ക്ലോഡിയോ ​എച്ചെവെരി നയിച്ച അർജന്റീന ടീം കളിയുടെ സമസ്ത മേഖലകളിലും ചിരവൈരികളെ നിഷ്പ്രഭമാക്കുകയായിരുന്നു.

ഫുട്ബാളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടങ്ങൾ കളിക്കമ്പക്കാരെ ഏറെ ആകർഷിക്കുന്നവയാണ്. ഏതു തലത്തിലുള്ള ബ്രസീൽ-അർജന്റീന പോരാട്ടവും തുല്യശക്തികളുടെ ആവേശനിമിഷങ്ങൾ കാഴ്ചവെക്കുന്നവയാണെങ്കിൽ വെനിസ്വേലയിൽ ഇന്നുപുലർച്ചെ നടന്ന കളി തീർത്തും ഏകപക്ഷീയമായിരുന്നു. അർജന്റീനയുടെ ആക്രമണനീക്കങ്ങൾക്കു​മുമ്പിൽ മറുപടിയില്ലാതെ പോയ മഞ്ഞക്കുപ്പായക്കാർക്ക് പ്രതിരോധത്തിലും അമ്പേ പിഴച്ചു.


LIVE TV KERALA
17913 0

0 Comments

Leave a comment

Get In Touch

MCM Building ,41/846, NH 47
Edappally Bypass Road, Near Tanishq gold ,Padivattom, Kochi, Ernakulam - 682024

+91 9567 282 828

livetvkerala30@gmail.com

Follow Us

© Livetvkerala.com. All Rights Reserved.