ഗോത്ര വർഗ്ഗമായ കുറുമ്പ വിഭാഗത്തിൽ നിന്നും ഒരു വിദ്യാർത്ഥിക്ക് എൽ.എസ്.എസ് പരീക്ഷയിൽ മിന്നും വിജയം
പാലക്കാട് : അട്ടപ്പാടിയിലെ പ്രാക്തന ഗോത്ര വർഗ്ഗമായ കുറുമ്പ വിഭാഗത്തിൽ നിന്നും ഒരു വിദ്യാർത്ഥി എൽ.എസ്.എസ് നേടിയിരിക്കുന്നു. അട്ടപ്പാടി താഴെത്തുടുക്കി ഊരിലെ മാരിയുടെയും മല്ലികയുടെയും മകൻ ബിജു ടി.എം മലമ്പുഴ ആശ്രമം സ്കൂളിലെ ആദ്യ എൽ എസ് എസ് നേടി സ്കൂളിന് ചരിത്ര നേട്ടം സമ്മാനിച്ചിരിക്കുന്നു.
പരിമിതികളെയും പ്രതിസന്ധികളെയും മറികടന്നുള്ള ബിജുവിന്റെ ഈ നേട്ടം നാടിനും വിദ്യാലയത്തിനും അഭിമാനമാണ്. സഹോദരങ്ങളായ ബിനീഷ് ,ബിനു ,പ്രബീന എന്നിവരും ആശ്രമം സ്കൂളിലെ വിദ്യാർഥികളാണ്.