പഞ്ചഗുസ്തിയില്‍ സഹോദരങ്ങള്‍ക്ക് മെഡല്‍ത്തിളക്കം
ചെറുതോണി: മുംബൈയില്‍ നടന്ന എട്ടാമത് ഏഷ്യൻ പഞ്ചഗുസ്തി മത്സരത്തില്‍ മെഡല്‍ തിളക്കവുമായി സഹോദരങ്ങള്‍. ചെറുതോണി പുതുവല്‍കരയ്ക്കാട്ട് പുത്തൻവീട്ടില്‍ രാജന്റെയും രശ്മിയുടെയും മക്കളായ വിഷ്ണു രാജനും വൃന്ദാരാജനുമാണ് ഇടുക്കിയുടെ അഭിമാനമായത്.
രണ്ട് സ്വർണവുമായി വൃന്ദയും ഒരു വെള്ളിയുമായി വിഷ്ണുവും വെട്ടിത്തിളങ്ങി. ലെഫ്റ്റ് ഹാൻഡിലും റൈറ്റ് ഹാൻഡിലും ഓരോ സ്വർണം വീതം സഹോദരി കരസ്ഥമാക്കിയപ്പോള്‍ ലെഫ്റ്റ് ഹാൻഡില്‍ വെള്ളി നേട്ടവുമായി സഹോദരനും ഒപ്പംചേർന്നു.
ഇവരുടെ ആദ്യ അന്തർദേശീയ മത്സരമായിരുന്നു. വിഷ്ണു പ്ലസ് ടു വിദ്യാർഥിയും വൃന്ദ 10ാം ക്ലാസുകാരിയുമാണ്. ഭൂമിയാകുളം സ്വദേശികളും പഞ്ചഗുസ്തി ദേശീയ ചാമ്ബ്യനുമായ ജിൻസി ജോസും ഭർത്താവ് ലാലുവുമാണ് വിഷ്ണുവിന്റെയും വൃന്ദയുടെയും പരിശീലകർ. ആഴ്ചയിലൊരിക്കല്‍ നേടുന്ന പരിശീലനത്തിന്റെ തുടർ പരിശീലനം ചെറുതോണിയിലെ ഗ്ലാഡിയേറ്റർ ഫിറ്റ്നസ് സെന്ററിലെ പരിശീലകൻ അനൂപ് മാത്യുവിന്റെ കീഴിലാണ് നടത്തുന്നത്