Breaking News
Breaking

റെക്കോഡ് തകര്‍ച്ചയില്‍ രൂപ

രണ്ട് പൈസ ഇടിഞ്ഞ് റെക്കോഡ് തകര്‍ച്ചയില്‍ രൂപ


ന്യൂഡല്‍ഹി: വ്യാപാരത്തിന്റെ ആദ്യപാദത്തില്‍ ഡോളറിനെതിരെ രൂപ റെക്കോഡ് താഴ്ചയില്‍. ഡോളറിനെതിരെ രണ്ട് പൈസ നഷ്ടത്തില്‍ എക്കാലത്തേയും താഴ്ന്ന നിരക്കായ 84.40 ത്തിലേക്കാണ് രൂപയുടെ പതനം.വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ രണ്ട് പൈസ ഇടിഞ്ഞതാണ് രൂപക്ക് തിരിച്ചടിയായത്.

ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി വന്നതോടെ ഡോളർ കരുത്തുകാട്ടി മുന്നേറുകയാണ്. ഇന്ത്യൻ ഓഹരി വിപണിയില്‍ വിദേശനിക്ഷേപം കുറയുന്നതാണ് രൂപയുടെ പതനത്തിന് പ്രധാന കാരണം. ഒക്ടോബറില്‍ മാത്രം 1.14 ലക്ഷം കോടി രൂപയുടെ ഇന്ത്യൻ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റഴിച്ചത്.

അതേസമയം, റിസർവ് ബാങ്കിന്റെ ശക്തമായ വിദേശ നാണ്യ കരുതല്‍ ശേഖരത്തിന്റെ സഹായത്താല്‍ രൂപ 83.80നും 84.50ത്തിനുമിടയില്‍ വ്യാപാരം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം ഒരു പൈസ ഇടിഞ്ഞ് ഡോളറിനെതിരെ രൂപയുടെ മൂല്യം 84.38 ആയിരുന്നു.


LIVE TV KERALA
22969 0

0 Comments

Leave a comment

Get In Touch

MCM Building ,41/846, NH 47
Edappally Bypass Road, Near Tanishq gold ,Padivattom, Kochi, Ernakulam - 682024

+91 9567 282 828

livetvkerala30@gmail.com

Follow Us

© Livetvkerala.com. All Rights Reserved.